World

സിറിയയില്‍ തുര്‍ക്കിയുടെ വ്യോമാക്രമണം

ദമാസ്‌കസ്: സിറിയയില്‍ പ്രകോപനം സൃഷ്ടിച്ച് തുര്‍ക്കി. തുര്‍ക്കി യുദ്ധവിമാനങ്ങള്‍ വടക്കുകിഴക്കന്‍ സിറിയയുടെ ചില ഭാഗങ്ങളില്‍ ബോംബ് വര്‍ഷിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തി പ്രദേശങ്ങളായ റാസ് അല്‍-ഐനിലും ടാല്‍ അബിയാദിലും നിരവധി സ്ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്.

ആക്രമണത്തിനു പിന്നാലെ ന്യായീകരണവുമായി തുര്‍ക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എര്‍ദോഗന്‍ രംഗത്തെത്തി. കുര്‍ദിഷ് സേനകളില്‍ നിന്ന് സുരക്ഷിതമായ ഒരു മേഖല സൃഷ്ടിക്കുന്നതിനാണ് നടപടി ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തുര്‍ക്കി വിമാനങ്ങള്‍ ജനവാസ മേഖലകളില്‍ ബോംബ് വര്‍ഷിച്ചതായി കുര്‍ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് (എസ്ഡിഎഫ്) ആരോപിച്ചു.

വടക്കന്‍ സിറിയയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് തുര്‍ക്കി വ്യോമാക്രമണം നടത്തിയിരിക്കുന്നത്. അതേസമയം, യുഎന്‍ രക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിക്കാന്‍ യുകെയും ഫ്രാന്‍സും ആലോചിക്കുന്നുണ്ട്. വ്യോമാക്രമണം അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജുങ്കര്‍ തുര്‍ക്കിയോട് ആവശ്യപ്പെട്ടു.

362 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close