പൂനെ: വിഭവങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ലഡാക്കിലെക്ക് വരേണ്ടതില്ലെന്ന് എംപി സെറിംഗ് നംഗ്യാല്‍. വ്യവസായികളുള്‍പ്പെടെ നിരവധി ആളുകള്‍ ലഡാക്കിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് എംപിയുടെ പ്രതികരണം. പൂനെയില്‍ സംസാരിക്കവേയാണ് നംഗ്യാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
യഥാര്‍ത്ഥ താത്പര്യങ്ങളുമായി എത്തുന്നവര്‍ക്ക് മാത്രം ലഡാക്കിലേക്ക് വരാം. സ്വാര്‍ത്ഥ താത്പര്യങ്ങളുമായി ലഡാക്കിലെ വിഭവങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വ്യവസായ ആവശ്യത്തിനായി ലഡാക്കിലേക്ക് വരേണ്ടതില്ല. നിരവധി ആളുകളാണ് ലഡാക്ക് സന്ദര്‍ശിക്കാനെത്തുന്നത്. സ്വാര്‍ത്ഥ താത്പര്യങ്ങളുമായി വരുന്നവരും പ്രദേശത്തെപ്പറ്റി സമഗ്ര പഠനം നടത്താന്‍ ആഗ്രഹിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. നംഗ്യാല്‍ വ്യക്തമാക്കി.
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പാര്‍ലമെന്റില്‍ നംഗ്യാല്‍ ശക്തമായ പിന്തുണ നല്‍കിയിരുന്നു. ഓഗസ്റ്റ് 5നാണ്
ആര്‍ട്ടിക്കിള്‍ 370,35എ എന്നിവ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.