UAE

ഗോള്‍ഡന്‍ ടൂള്‍സ് ട്രേഡിങിന്റെ ഏറ്റവും വലിയ ഹാര്‍ഡ് വെയര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ജബല്‍ അലിയില്‍ ഉദ്ഘാടനം ചെയ്തു.

ജെബല്‍ അലി ഡി.ഐ.പി ഒന്നിലാണ് ബൃഹത്തായ ഹാര്‍ഡ് വെയര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നത്. ലോകോത്തര ഹാര്‍ഡ് വെയര്‍ ബ്രാന്‍ഡുകളെല്ലാം ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുന്നു.

ദുബൈ : മിഡില്‍ ഈസ്റ്റ് മേഖലയിലെ ഏറ്റവും വലിയ ഡിസ്ട്രിബ്യൂഷന്‍ കമ്പനികളിലൊന്നായ ഗോള്‍ഡന്‍ ടൂള്‍സ് ട്രേഡിങിന്റെ ബൃഹത്തായ ഹാര്‍ഡ്വെയര്‍ & ടൂള്‍സ് ഹൈപ്പര്‍മാര്‍ക്കറ്റായ ‘ഹാര്‍ഡ്വെയര്‍ സ്റ്റേറ്റ്‌സ്’ ജബല്‍ അലിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ദുബൈയിലെ തന്നെ ഏറ്റവും വലിയ ഹാര്‍ഡ് വെയര്‍ ആന്റ് ടൂള്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒന്നു കൂടിയാണിത്. ജബല്‍ അലി ഡി.ഐ.പി ഒന്നിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. യുഎഇ സ്‌പോര്‍ട്‌സ് ജനറല്‍ അതോറിറ്റി മെമ്പറും, ഫുജൈറ ഫ്രീ സോണ്‍ ഡയറക്ടര്‍ ജനറലും സിഇഒയുമായ ഷെരീഫ് അല്‍ അവാദി, ഗോള്‍ഡന്‍ ടൂള്‍സ് മാനേജിങ്ങ് ഡയറക്ടര്‍ മുഹമ്മദ് നാമി, ചെയര്‍മാന്‍ മുഹമ്മദ് യൂസഫ് താഹര്‍ അല്‍ കാജാ എന്നിവര്‍ ചേര്‍്ന്ന് 2019 ഒക്ടോബര്‍ 9ന് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ലോകത്തിലെ പ്രമുഖ ബ്രാന്‍ഡുകളുടെ ഹാന്‍ഡ്ടൂള്‍സ്, പവര്‍ ടൂള്‍സ് ,ബില്‍ഡിങ് മെറ്റീരിയലുകള്‍, കണ്‍സ്ട്രക്ഷന്‍ മെഷീനെറിസ്, ഗാരേജ് എക്വിപ്‌മെന്റ്‌സ്, കാര്‍ അക്സസ്സറിസ്,ഗാര്‍ഡനിങ് മെഷീനെറിസ് ആന്‍ഡ് ടൂള്‍സ്, ബാര്‍ബിക്യു ക്യാമ്പിംഗ് ഐറ്റംസ്, ഹോം അപ്ലൈന്‍സ്സ് തുടങ്ങിയ ഉത്പന്നങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ മറ്റെവിടെയും ലഭ്യമല്ലാത്ത വിപുലമായ ശേഖരത്തോടുകൂടി ഏറ്റവും മിതമായ വിലയില്‍ ലഭ്യമാണെന്ന് മിഡില്‍ ഈസ്‌റ് ആഫ്രിക്കന്‍ റീറ്റെയ്ല്‍ ഹെഡ് നിസാര്‍ മജീദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടാതെ ഉല്‍ഘാടനത്തിനോടനുബന്ധിച്ചു ഉത്പന്നങ്ങള്‍ക്ക് വമ്പന്‍ വിലക്കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്,

1982ല്‍ ഇംപോര്‍ട്ട്, എക്‌സ്‌പോര്‍ട്ട് രംഗത്തേക്ക് ചുവടുവെച്ചുകൊണ്ടാണ് ഗോള്‍ഡന്‍ ടൂള്‍സ് ട്രേഡിങ്ങ് എല്‍.എല്‍.സി ബിസിനസ് രംഗത്തേക്ക് കടന്നുവരുന്നത്. നാല്‍പത്് വര്‍ഷത്തോളം പാരമ്പര്യമുളള സ്ഥാപനം ഇന്ന് ഹാര്‍ഡ് വെയര്‍ ആന്റ് ടൂള്‍സ് വിപണയിലെ ശക്തമായ സാന്നിധ്യമാണ്. പവര്‍ ടൂളുകള്‍, ഹാന്റ് ടൂള്‍സ്, ഗ്യാരേജ് എക്യുപ്‌മെന്റ്‌സ്, വെല്‍ഡിങ്ങ് മെഷീന്‍സ്, വുഡ് വര്‍ക്കിങ്ങ് എക്യുപ്‌മെന്റ്‌സ്, ഗാര്‍ഡന്‍ ടൂള്‍സ് ആന്റ് എക്യുപ്‌മെന്റ്‌സ്, ഇലക്ട്രിക്കല്‍ എക്യുപ്‌മെന്റ്‌സ് എന്നീ കാറ്റഗറികളിലെ പ്രമുഖ ബ്രാന്‍ഡുകളുടെയെല്ലാം ഹോള്‍സെയില്‍, റീട്ടെയില്‍ വിതരണക്കാരാണ് ഗോള്‍ഡന്‍ ടൂള്‍സ്. നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതിയും, വിവിധ ഇടങ്ങളില്‍ നിന്നും ഹാര്‍ഡ് വെയര്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതിയും ചെയ്യുന്നു. ദുബൈ നാസര്‍ സ്‌ക്വയര്‍, ഷൈഖ് സായിദ് റോഡ്, അബുദാബി, ഷാര്‍ജ, അല്‍ ഐന്‍ എന്നിവിടങ്ങളിലായി മറ്റ് അഞ്ചു ഗോള്‍ഡന്‍ ടൂള്‍സ് ഷോറൂമുകളും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

0 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close