മുംബൈ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഭാവിയില്‍ ആശങ്കയറിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ. കോണ്‍ഗ്രസിന്റെ നിലനില്പ് ആശങ്കാ ജനകമാണെന്നും, ഉടന്‍ തന്നെ പാര്‍ട്ടി ആത്മ പരിശോധനക്ക് വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു.
ഭാവിക്കായി കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥ വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടിയുടെ അവസ്ഥ വളരെ മോശം ആണ്. കൃത്യമായ ഒരു രൂപം ഇന്ന് കോണ്ഗ്രിസിനില്ല. ഭാവിക്കായി കോണ്‍ഗ്രസ് ആത്മപരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നും സിന്ധ്യ ചൂണ്ടിക്കാട്ടി.
സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കുക മാത്രമാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാര്‍ട്ടി തനിക്ക് നല്കിയ ചുമതല. പിന്നീട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെല്ലാം പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് ശേഷം രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതു മുതല്‍ കോണ്‍ഗ്രസിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്നാണ് കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ് പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ഒഴിഞ്ഞു പോക്ക് പാര്‍ട്ടികകത്ത് വലിയ ശൂന്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് പാര്‍ട്ടിയെ വലിയ പ്രതിസന്ധിയില്‍ കൊണ്ടു ചെന്ന് എത്തിക്കുമെന്നും ഖുര്‍ഷിദ് വ്യക്തമാക്കി.