റീട്ടെയിൽ മേഖലയിലെ മുൻനിര ബ്രാൻഡായ അൽ മദീന ഗ്രൂപ്പിന്റെ വിന്റർ പ്രൊമോഷൻ – വിന്റർ ഡ്രീംസ് – ന് തുടക്കമായി. ഡിസംബർ 31 വരെ മൂന്നു മാസം നീണ്ടു നിൽക്കുന്ന സമ്മാനപദ്ധതി പ്രകാരം, അൽ മദീന ഗ്രൂപ്പിന്റെ ഷാർജ, ദുബായ്, അജ്മാൻ ഔട്ലെറ്റുകളിൽ നിന്നും കുറഞ്ഞത് 50 ദിർഹത്തിന് പർച്ചേസ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. അൽ മദീന ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് അലി വാർത്താ സമ്മേളനത്തിലാണ് സമ്മാനപദ്ധതി സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. ആറു ബി എം ഡബ്ള്യു എക്സ് 2 കാറുകൾ, ഒരു വർഷത്തെ വീട്ടുവാടക, ഒരു വർഷത്തെ സ്കൂൾ ഫീസ്, ഒരു കിലോ സ്വർണം, ടൂർ പാക്കേജ് തുടങ്ങി ആകർഷകങ്ങളായ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ജനപ്രിയ ബ്രാൻഡുകളായ ക്ലിക്കോൺ, ടേസ്റ്റി ഫുഡ്, കൊക്കോകോള, ജെപി ഡി പെർഫ്യുമ്സ്, അൽ റവാബി എന്നിവയുമായി ചേർന്നാണ് പ്രൊമോഷൻ അവതരിപ്പിക്കുന്നത്. പ്രൊമോഷൻ കാലയളവിൽ ഓരോ പതിനഞ്ചു ദിവസം കൂടുമ്പോൾ നറുക്കെടുപ്പ് നടത്തും. അൽ മദീന ഗ്രൂപ്പിന്റെ വിവിധ ഔട്ലെറ്റുകളിൽ വെച്ചാകും നറുക്കെടുപ്പ്. വിജയികൾക്ക് പ്രത്യേകം സംഘടിപ്പിക്കുന്ന ആഘോഷപരിപാടിയിൽ വെച്ച് സമ്മാനങ്ങൾ കൈമാറും.
നിലവിൽ അൽ മദീന നടപ്പിലാക്കുന്ന ലോയൽറ്റി പ്രോഗ്രാം കൂടുതൽ പുതുമകളോടെ “മാഡി റിവാർഡ്സ്” എന്ന പേരിൽ പുനരവതരിപ്പിച്ചു. ഇത് പ്രകാരം നിബന്ധനകളേതുമില്ലാതെ ലോയൽറ്റി പോയിന്റുകൾ റെഡീം ചെയ്യാൻ സാധിക്കും. അൽ മദീന ഗ്രൂപ്പിന്റെ എല്ലാ ഷോപ്പിംഗ് റിവാർഡുകളും ഇനി മാഡി റിവാർഡ്സിലൂടെ ലഭിക്കും. പുതിയ മൊബൈൽ ആപ്ലിക്കേഷനും ഉടൻ പുറത്തിറക്കും. 2020 ഓടെ കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ തുറക്കുമെന്നും, മുഹമ്മദ് അലി അറിയിച്ചു. അൽ മദീന ഗ്രൂപ്പ് മാർക്കറ്റിങ് ഡയറക്ടർ സി എച് അയൂബ്, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷന്സ് മാനേജർ ടി അരുൺ, ക്ലിക്കോൺ ഇലക്ട്രോണിക്സ് ജനറൽ മാനേജർ മെഹ്ബൂബ്, ജെ എപി ഡി പെർഫ്യുമ്സ് ഡി ജി എം ഷൈജൻ ജോർജ്ജ്, ടേസ്റ്റി ഫുഡ്സ് ബി ഡി എം പ്രദീപ് പിള്ള എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.