പൂഞ്ച്: ഇന്ത്യാ പാക് നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. വൈകിട്ട് 6.45 ഓടെയായിരുന്നു വെടിവെയ്പ്പുണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പാക് മേഖലയില്‍ നിന്നും വെടിവെയ്പ്പും ഷെല്ലാക്രമണവും ഉണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
പാക് മേഖലയില്‍ നിന്നും വെടിവെയ്പ്പുണ്ടായതിന് പിന്നാലെ ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതു മുതല്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്.
കഴിഞ്ഞ ദിവസവും കശ്മീരില്‍ പാകിസ്ഥാന് ഷെല്ലാക്രമണം നടത്തിയിരുന്നു. കത്വ ജില്ലയിലെ ഹിരനഗര്‍ സെക്ടറിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. ഏകദേശം 12 മണിക്കൂറോളം പാക് സൈന്യം ഷെല്ലാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.