ചെന്നൈ: തമിഴ്നാട്ടില്‍ ആറ് വയസ്സുകാരിയെ രണ്ടാനമ്മ ടെറസ്സിന് മുകളില്‍ നിന്നും താഴേക്കെറിഞ്ഞു കൊലപ്പെടുത്തി. സംഭവത്തില്‍ സെമ്പക്കം സ്വദേശി സൂര്യകലയ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മരണം സംബന്ധിച്ച് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് ഇവരെ സെലയൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പോലീസ് പറയുന്നത് ഇങ്ങിനെ. 2017 ലാണ് സൂര്യകല ഭാര്യമരിച്ച ചൈന്ന സ്വദേശിയായ പാര്ത്ഥിഭനെ വിവാഹം ചെയ്യുന്നത്. ഇയാള്‍ക്ക് ആദ്യഭാര്യയില്‍ ഉണ്ടായ ആറുവയസ്സുകാരിയും ഇവര്‍ക്കൊപ്പമാണ് താമസിച്ചു പോന്നത്. എന്നാല്‍ കുഞ്ഞിനെ സൂര്യകലക്ക് ഇഷ്ടം അല്ലായിരുന്നു. ഇതിനിടെ സൂര്യകല ഗര്‍ഭിണിയായി. ഗര്‍ഭം അലസിപ്പിക്കാന്‍ പാര്‍ത്ഥിഭന്‍ നിരന്തരം നിര്‍ബന്ധിക്കാറുണ്ടെന്നും ഇതാണ് കുട്ടിയെ കൊല്ലാന്‍ കാരണമെന്നും പോലീസ് പറഞ്ഞു.
പാര്‍ത്ഥിഭന്‍ വീട്ടില്‍ ഇല്ലാതിരുന്ന തക്കം നോക്കിയാണ് സുര്യകല കുട്ടിയെ കൊന്നത്. തിരികെ വീട്ടിലെത്തിയ പാര്ത്ഥിഭനോട് കുട്ടിയെ കാണാനില്ലെന്നാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ മരിച്ച നിലയില്‍ ടെറസ്സിന് താഴെനിന്നും കണ്ടെത്തിയത്.
സംഭവം അറിഞ്ഞയുടനെ സെലയൂര്‍ പോലീസ് സ്ഥലത്തെത്തി. കളിക്കുന്നതിനിടെ കാല് തെറ്റി കുട്ടി താഴെ വീണതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. തുടര്‍ന്ന് പോലീസ് ഓരോരുത്തരെയായി ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായാണ് സൂര്യകല മൊഴി നല്‍കിയത്. ഇതില്‍ സംശയം തോന്നിയ പോലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.
ആദ്യം കല്ലെടുത്ത് തലക്കടിച്ച ശേഷമാണ് കുട്ടിയെ ഇവര്‍ ടെറസ്സില്‍ നിന്നും താഴേയ്ക്കിട്ടതെന്നും പോലീസ് വ്യക്തമാക്കി.