World

അഞ്ച് ദിവസത്തേക്ക് വസ്ത്രങ്ങള്‍ അലക്കുന്നതിന്  വിലക്ക്; സര്‍ക്കാര്‍ ഉത്തരവില്‍ നട്ടംതിരിഞ്ഞ് ജനങ്ങള്‍

നോര്‍ത്ത് കരോലിന: വസ്ത്രങ്ങള്‍ അലക്കുന്നതിന് അഞ്ച് ദിവസത്തെ നിരോധനം ഏര്‍പ്പെടുത്തിയതോടെ ബുദ്ധിമുട്ടിലായി ജനം. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ സര്‍ഫ് സിറ്റിയിലാണ് സര്‍ക്കാര്‍ വിചിത്രമായ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബര്‍ 7 മുതല്‍ല 11 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് നാലാം ദിവസം കടന്നതോടെ ജനം പ്രതിസന്ധിയിലായിരിക്കുകയാണ്. വെള്ളത്തില്‍ ഇരുമ്പിന്റെ അംശം കണ്ടെത്തിയതോടെയാണ് വസ്ത്രങ്ങള്‍ അലക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. ഇരുമ്പിന്റെ അംശം കൂടുതലുള്ള ജലത്തില്‍ വസ്ത്രങ്ങള്‍ അലക്കിയാല്‍ കേടുവരാനുള്ള സാധ്യതയുള്ളതിനാലാണ് സര്‍ക്കാര്‍ അഞ്ച് ദിവസത്തേക്ക് വസ്ത്രങ്ങള്‍ അലക്കരുതെന്ന് നിര്‍ദേശം നല്‍കിയത്.

അതേസമയം വെള്ളം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളത്തിലെ ഇരുമ്പിന്റെ അംശം സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ്.

627 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close