ബീജിംഗ്: പാകിസ്ഥാനില്‍ വന്‍തോതില്‍ മുതല്‍മുടക്കുന്ന ചൈനയക്ക് കറാച്ചിയേക്കാള്‍ ഇഷ്ടം ഗ്വാദര്‍ തുറമുഖമാണെന്ന് റിപ്പോര്‍ട്ട്.പാകിസ്ഥാനുമായുള്ള വ്യവസായിക വാണിജ്യ കരാറുകളില്‍ തുറമുഖമാണ് നിര്‍ണ്ണായക വഴിത്തിരിവെന്നും ഗ്വാദര്‍ തുറമുഖം അറബ് നാടുകളുല്പ്പടെയുള്ളവരുമായി വ്യാപാര ബന്ധത്തിന് ഏറെ നിര്‍ണ്ണായകമാണെന്നും ചൈനയുടെ വാണിജ്യകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു.ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഏറെ നിര്‍ണ്ണായകമായ തുറമുഖമാണ് ഗ്വാദറില്‍ പൂര്‍ണ്ണമായും ചൈന നിര്‍മ്മിച്ചത്.അരലക്ഷം പേര്‍ക്ക് തൊഴില്‍ലഭിക്കുന്ന സംരംഭം പാകിസ്ഥാനെ സാമ്പത്തികമായി സഹായിക്കുമെന്നാണ് ചൈനയുടെ അവകാശവാദം.
പാകിസ്ഥാന് ഭരണകൂടത്തിന് വ്യവസായമേഖലയിലെ ആകെയുള്ള പിടിവള്ളിയായിരിക്കുന്ന തുറമുഖമാണ് ഗ്വാദര്‍.ചൈന ഓവര്‍സീസ് പോര്‍ട്ട്സ് ഹോംള്ഡിംഗ് കമ്പനിയാണ് തുറമുഖം നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിക്കുന്നത്.7 വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയായത്. നിലവില്‍ പാകിസ്ഥാന് നികുതി ഇനത്തില്‍ വലിയ സൗജന്യമാണ് ചൈനയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കറാച്ചി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആധുനിക തുറമുഖമായ ഗ്വാദറിനായി 3000 കോടി രൂപയാണ് ചൈന മുതല്‍മുടക്കിയിരിക്കുന്നത്.തുറമുഖത്തോടനുബന്ധിച്ച് റോഡുകളും റെയില്‍പാതകളും ചേരുന്ന ചൈന-പാക് ഇക്കണോമിക് കോറിഡോര്‍ എന്ന ഇടനാഴി പാകിസ്ഥാന് അനധികൃതമായി കൈവശം വച്ചിരിക്കുന്ന കശ്മീര്‍ മേഖലയിലാണെന്ന് ഭാരതം വിമര്‍ശിച്ചിരുന്നു.