India

7 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

ട്രിച്ചി: 7 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കാരണത്താലാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

തഞ്ചാവൂര്‍ ജില്ലയിലെ മല്ലിപ്പട്ടണം സ്വദേശികളായ റെതിനാമണി (25), മുരുകന്‍ (40), ശരവണന്‍ (25), നാഗപട്ടണം ജില്ലയില്‍ നിന്നുള്ള ഉദയ (28), ഇലക്കിയന്‍ (30), കനകരാജ് (34), കലൈദാസന്‍ (30) എന്നിവരാണ് പിടിയിലായത്.

നെഡുന്തീവില്‍ കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തത്.
മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളേയും ജാഫ്നയിലെ ഫിഷറീസ് വകുപ്പിന് കൈമാറിയിട്ടുണ്ട്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

67 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close