രാവിലെ 9മണി മുതൽ രാത്രി 9വരെ നീളുന്ന വർണ്ണമയൂരം എന്ന് പേരിട്ട പരിപാടിയിൽ 2018 ന് ശേഷം റിലീസ് ചെയ്ത ആയിരത്തോളം ഹ്രസ്വ ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 28 ചിത്രങ്ങൾ പ്രദർശിപ്പിക്കും .
മലയാളത്തിന്റെ അഭിനയചക്രവർത്തി ഭരത് ബാലൻ കെ നായരുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ജനം വർണ്ണമയൂരം ഫിലിം ആൻഡ് കൾച്ചറൽ ഫെസ്റ്റിൽ വിശിഷ്ടാതിഥിയായെത്തുന്നത് ബാലൻ കെ നായരുടെ മകനും ചലച്ചിത്ര താരവുമായ മേഘനാഥനാണ് .
മികച്ച ഹ്രസ്വചിത്രം, മികച്ച സംവിധായകൻ, അഭിനേതാവ് തുടങ്ങി 25 ഓളം വിഭാഗങ്ങളിൽ ഉള്ള അവാർഡുകൾ വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനിക്കും .തുടർന്ന് യു എ ഇ യിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങളും ഉണ്ടാകും .
ജനം ടി വിയും, അജ്മാൻ മലയാളി അസോസിയേഷനും, അജ്മാൻ ഇന്ത്യൻ അസോസിയേഷനും ചേർന്നാണ് വർണ്ണമയൂരം സംഘടിപ്പിക്കുന്നത്.