India

ഇന്ത്യന്‍ സുരക്ഷാ സേന ശക്തിപ്പെട്ടു; ഒരു ഇന്ത്യന്‍ സൈനികന്റെ ജീവനു പകരമായി 10 ശത്രുക്കള്‍ ഇല്ലാതെയാകും; അമിത് ഷാ

മഹാരാഷ്ട്ര: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നതോടെ ഇന്ത്യന്‍ സുരക്ഷ സേന കൂടുതല്‍ ശക്തിപ്പെട്ടെന്നും ഒരു സൈനികന്റെ ജീവന്റെ പകരമായി 10 ശത്രുക്കളുടെ ജീവനെടുക്കാന്‍ ഇന്ത്യന്‍ സേന സുസജ്ജമാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. ബലാക്കോട്ട് ആക്രമണം അത് തെളിയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്ര തീരുമാനത്തെ കോണ്‍ഗ്രസും എന്‍സിപിയും ശക്തമായി എതിര്‍ത്തു. ഇതിന് രാഹുല്‍ ഗാന്ധിയും ശരത് പവാറും മഹാരാഷ്ട്രയിലെ ജനങ്ങളോട് ഉത്തരം പറയണമെന്നും അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസും എന്‍സിപിയും ആര്‍ട്ടിക്കിള്‍ 370നെ എതിര്‍ക്കുന്നതെന്ന് അമിത് ഷാ വിമര്‍ശിച്ചു. 1971 ലെ ഇന്ത്യാ- പാക് യുദ്ധത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ശേഷം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അഭിനന്ദിച്ച ആദ്യ വ്യക്തി അന്തരിച്ച ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്‌പേയിയാണെന്ന വസ്തുത കോണ്‍ഗ്രസ് മറക്കരുതെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു. ഒക്ടോബര്‍ 21 നാണ് മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ് നടക്കുന്നത്. 24 ന് ഫലപ്രഖ്യാപനം നടക്കും.

467 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close