സ്റ്റോക്ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. 2019ലെ പുരസ്കാരം ഓസ്ട്രിയന്‍ എഴുത്തുകാരന് പീറ്റര്‍ ഹാന്‍ഡ്കെയ്ക്കും 2018 ലെ നൊബേല്‍ പുരസ്കാരം പോളിഷ് എഴുത്തുകാരി ഓള്‍ഗ തൊകോര്സുകിനുമാണ് ലഭിച്ചത്.നോവലിസ്റ്റും നാടകകൃത്തും വിവര്‍ത്തകനുമായ ഹാന്‍ഡ്കെ തിരക്കഥാകൃത്ത് കൂടിയാണ്. 1966 ല്‍ പ്രസിദ്ധീകരിച്ച ഡൈ ഹോര്ണിസെനാണ് ആദ്യ നോവല്‍.
2018ലെ മാന്‍ ബുക്കര്‍ പുരസ്കാര ജേതാവായ ആദ്യ പോളിഷ് സാഹിത്യകാരിയാണ് ഓള്‍ഗ തോകാര്സുക്. സിറ്റീസ് ഇന്‍ മീറര്സ്, ദി ജേണി ഓഫ് ദി ബുക്ക് പീപ്പിള്‍, പ്രിമിവെല് ആന്‍ഡ് ഏദര്‍ ടൈംസ്, ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ്, ദി വാര്‍ഡൊബിള്‍, ദി ഡോള്‍ ആന്‍ഡ് ദി പോള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
2018 മുതല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരങ്ങള്‍ താല്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ലൈംഗികാരോപണങ്ങളെയും സാമ്പത്തിക അഴിമതികളെയും തുടര്‍ന്നാണ് പുരസ്കാര പ്രഖ്യാപനം നിര്‍ത്തി വച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് ഇരു വര്‍ഷങ്ങളിലെയും പുരസ്കാരങ്ങള്‍ ഇത്തവണ ഒന്നിച്ച് പ്രഖ്യാപിച്ചത്.