ന്യൂഡല്‍ഹി : തേജസ് എക്സ്പ്രസിനു പിന്നാലെ രാജ്യത്തെ 150 തീവണ്ടികളും 50 റെയില്‍വേ സ്റ്റേഷനുകളും സ്വകാര്യ മേഖലയ്ക്ക് നല്‍കാനുള്ള നടപടി വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. തീവണ്ടികളും, സ്റ്റേഷനുകളും സമയബന്ധിതമായി സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനാണ് തീരുമാനം. ഇതുള്ള പദ്ധതി തയ്യാറാക്കാന്‍ പ്രത്യേക സമിതിയും സര്‍ക്കാര്‍ രൂപവത്കരിക്കും.
നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കാന്‍ നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത് റെയില്‍ വേ ബോര്‍ഡ് ചെയര്മാന് വി.കെ യാദവിന് കത്തെഴുതി. സമിതിയില്‍ അമിതാഭ് കാന്തും, വി.കെ യാദവും സാമ്പത്തിക കാര്യ- ഹൗസിംഗ്- നഗരകാര്യ സെക്രട്ടറിമാരും അംഗങ്ങളായിരിക്കും.
ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ച അതേ രീതിയില്‍ തന്നെ റെയില്‍വേ സ്റ്റേഷനുകളുടെ സ്വകാര്യ വത്കരണവും നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അമിതാഭ് കാന്ത് പറഞ്ഞു. രാജ്യത്തെ റെയില്‍ വേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കേണ്ടതുണ്ട് എന്നും, ഉടന്‍ തന്നെ 50 സ്റ്റേഷനുകള്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകോത്തര നിലവാരത്ത്ിലേക്ക് എത്തിക്കുന്നതിനായി ആദ്യ ഘട്ടത്തില്‍ 150 തീവണ്ടികളാണ് സ്വകാര്യ വത്കരിക്കുന്നതെന്നും അമിതാഭ് കാന്ത് കൂട്ടിച്ചേര്‍ത്തു.