India

സഞ്ജീവ് ഭട്ടിന് തിരിച്ചടി; കസ്റ്റഡി കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: വിവാദ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് കോടതികളോട് ബഹുമാനമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതും നിയമത്തെ ദുരുപയോഗം ചെയ്യുന്നതും സഞ്ജീവ് ഭട്ടിന്റെ സ്ഥിരം സ്വഭാവമാണ്. കസ്റ്റഡി മരണകേസിലെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളി. ജസ്റ്റിസ് ബേല എം റാവു, എ സി റാവു എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ജാംനഗര്‍ എസ്പിയായിരുന്ന സമയത്ത് വര്‍ഗീയ സംഘര്‍ഷം തടയാന്‍ 150 പേരെ സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ ഒരാള്‍ കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ച് 10 ദിവസത്തിനുള്ളില്‍ മരണപ്പെട്ടു. സഞ്ജീവ് ഭട്ട് നടത്തിയ കസ്റ്റഡി പീഡനം മൂലമാണ് യുവാവ് മരണപ്പെട്ടെതെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഡിസിപി ആയിരുന്നപ്പോള്‍ അഭിഭാഷകനെ വ്യാജ മയക്കുമരുന്ന് കേസില്‍ പെടുത്താന്‍ ശ്രമിച്ചുതിന് മറ്റൊരു കേസും സഞ്ജീവ് ഭട്ടിന് എതിരായുണ്ട്. 2015 ല്‍ സഞ്ജീവ് ഭട്ടിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയിരുന്നു.

325 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close