India

സിറിയയില്‍ തുര്‍ക്കിയുടെ വ്യോമാക്രമണം; നടപടിക്കെതിരെ ഇന്ത്യ

ന്യൂഡല്‍ഹി: സിറിയയില്‍ വ്യോമാക്രമണം അഴിച്ചുവിട്ട തുര്‍ക്കിയുടെ നടപടിയെ വിമര്‍ശിച്ച് ഇന്ത്യ. വടക്കന്‍ സിറിയയില്‍ ആക്രമണം നടത്തിയ തുര്‍ക്കിയുടെ നടപടി ഏകപക്ഷീയമാണെന്നും മേഖലയിലെ സുസ്ഥിരത തകര്‍ക്കാന്‍ ഇത് കാരണമാകുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വടക്കന്‍ സിറിയയില്‍ ഏകപക്ഷീയമായ സൈനിക നടപടികളാണ് തുര്‍ക്കി നടത്തുന്നത്്. തുര്‍ക്കി വ്യോമാക്രമണം നടത്തിയത് മേഖലയിലെ സുസ്ഥിരതയെ ബാധിക്കും. ഭീകരതക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്കും ഇത് തിരിച്ചടിയാകും. സിറിയ-തുര്‍ക്കി വിഷയത്തില്‍ ഇന്ത്യക്ക് ആശങ്കയുണ്ടെന്നും ഇരുവരും ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തുര്‍ക്കി യുദ്ധവിമാനങ്ങള്‍ വടക്കുകിഴക്കന്‍ സിറിയയുടെ ചില ഭാഗങ്ങളില്‍ ബോംബ് വര്‍ഷിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിര്‍ത്തി പ്രദേശങ്ങളായ റാസ് അല്‍-ഐനിലും ടാല്‍ അബിയാദിലും നിരവധി സ്‌ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വടക്കന്‍ സിറിയയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് തുര്‍ക്കി വ്യോമാക്രമണം നടത്തിയത്.

1K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close