ലക്നൗ: കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോര് രൂക്ഷമാകുന്നു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനെത്തിയ പ്രിയങ്കാ ഗാന്ധിയുടെ ഉപദേശക സമിതിയിലെ അംഗത്വം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തന്നെ നിരസിച്ചിരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രാജേഷ് മിശ്രയാണ് നിയമനം നിരസിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനെന്ന ലക്ഷ്യത്തോടെ പ്രിയങ്കാ ഗാന്ധി പുതിയ വീട് പോലും സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ഉപദേശക കൗണ്‍സില്‍ രൂപീകരിക്കാനും പ്രിയങ്ക തീരുമാനിച്ചിരുന്നു. മിത്ര ഈ കൗണ്‍സിലില്‍ അംഗമായിരുന്നെങ്കിലും പദവി ഏറ്റെടുക്കാന്‍ താന്‍ തയ്യാറാല്ലെന്നും പ്രിയങ്കയെ ഉപദേശിക്കാന്‍ താന്‍ ആളല്ലെന്നും അറിയിച്ചതായി മിശ്ര വ്യക്തമാക്കി. അതേസമയം മാറിയ സാഹചര്യത്തില്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തകരെയും സത്യസന്ധരെയും മുന്നോട്ട് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും രാജേഷ് മിശ്ര പറഞ്ഞു.
നേരത്തെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്നും രാജ് ബബ്ബാറിനെ മാറ്റുകയും പകരം അജയ് കുമാര്‍ ലല്ലുവിനെ നിയമിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമേ സംസ്ഥാന സമിതി ഒന്നാകെ മാറ്റിയിരുന്നു. എന്നാല്‍ ഈ മാറ്റങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.