ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടിയെ മുസ്ലീം യുവാവും കുടുംബവും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതായി പരാതി. പകിസ്ഥാന്റെ തെക്കു കിഴക്കന്‍ പ്രവിശ്യയായ സിന്ധിലാണ് സംഭവം. പെണ്‍കുട്ടിയെ മത പരിവര്‍ത്തനത്തിനായാണ് മുസ്ലീം യുവാവും കുടുംബവും തട്ടികൊണ്ട് പോയതെന്നാണ് പരാതിയില്‍ പറയുന്നത്.
കഴിഞ്ഞമാസവും മതപരിവര്‍ത്തനം നിഷേധിച്ചതിന്റെ പേരില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി നമിത്ര ഛംദനിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മരണ സമയത്ത് നമിത്രയുടെ കഴുത്തില്‍ കേബിള്‍ വയര്‍ ചുറ്റിയിരുന്നു. കൂടാതെ കൈകളിലും കാലുകളിലും മുറിപ്പാടുകളും കണ്ടെത്തിയിരുന്നു. നമിത്ര കൊല്ലപ്പെട്ട് ഒരുമാസം തികയുന്നതിന് മുന്‍പാണ് മതപരിവര്‍ത്തനത്തിന്റെ പേരില്‍ മറ്റൊരു കൊലപാതകം കൂടി നടക്കുന്നത്.
എല്ലാ വര്‍ഷവും 12 വയസ്സുമുതല്‍ 28 വരെയുള്ള 100 പെണ്‍കുട്ടികളെ പാകിസ്ഥാനില്‍ നിര്‍ബന്ധിത പരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് യുഎസ് ആസ്ഥാനമായ സിന്ധി ഫൗണ്ടേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മിക്ക കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ യഥാര്‍ത്ഥ എണ്ണം ഇതിലും ഉയര്‍ന്നതാണെന്നാണ് വിലയിരുത്തല്‍.