മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നിന്നും വിദേശ നോട്ടുകള്‍ പിടികൂടി. സംഭവത്തില്‍ കെനിയന്‍ സ്വദേശിനിയെ സി ഐ എസ് എഫ് പിടികൂടി. ഉന്ഷുര് ഫാര്ഹിയ ഹുസൈന് എന്ന യുവതിയാണ് സി ഐ എസ് എഫിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 8.81 ലക്ഷയുടെ ഡോളറാണ് പിടികൂടിയത്.
വിമാനത്താവളത്തില്‍ വെച്ച് ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ ഇവരുടെ ബാഗ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് പണം കണ്ടെത്തിയത്. ഇത്രയധികം പണം കൈവശം വെച്ചതിന് മതിയായ രേഖകള്‍ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല.
കൂടുതല്‍ ചോദ്യം ചെയ്യലിനായി യുവതിയെ സി ഐ എസ് എഫ് കസ്റ്റംസിന് കൈമാറി. ഇവരില്‍ നിന്നും പിടിച്ചെടുത്ത പണവും കസ്റ്റംസിനെ ഏല്‍പ്പിച്ചു. യുവതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.