വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് ജോ ബൈഡന്
രംഗത്ത്.
2020-ലെ പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനിടയുള്ള ഡെമോക്രാറ്റ് നേതാവ് ബൈഡനെ തേജോവധം ചെയ്യാന്‍ യുക്രൈന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലെന്‍സ്കിയുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. ഡെമോക്രാറ്റ് പാര്‍ട്ടി നേതാവായ നാന്‍സി പെലോസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ട്രംപ് ഭരണ വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും ഇംപീച്ച്മെന്റ് നടപടികള്‍ക്ക് തുടക്കമിടുകയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.
ഇംപീച്ച് ചെയ്യണമെന്ന് ഇതുവരെ ബൈഡന് പരസ്യമായി ആവശ്യപ്പെട്ടിരുന്നില്ല. ന്യൂഹാംപ്ഷയറിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം പിന്നീട് നിലപാടു മാറ്റിയത്.
അതേസമയം, എതിര് നീക്കങ്ങള്‍ നേരിടാന്‍ ട്രംപ് നിയമ വിദഗ്ധരുടെ സംഘത്തില്‍ ട്രേ ഗൗഡിയേയും ഉള്‍പ്പെടുത്തിയതാണ് വിവരം. ബറാക് ഒബാമയുടെ ഭരണകാലത്തെ കുറിച്ച് അന്വേഷണം നടത്തിയ ആളാണ് ട്രേ ഗൗഡി