Kerala

വൈദ്യുതി ബില്ലടച്ചില്ല; കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലേയും ഫ്യൂസ് ഊരി കെഎസ്ഇബി

കാസര്‍കോട്: വൈദ്യുതി ബില്ലടക്കാത്ത വില്ലേജ് ഓഫീസുകള്‍ക്കെതിരെ കെഎസ്ഇബിയുടെ നടപടി. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലേയും വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു.

നേരത്തെ, വൈദ്യുത ബില്ലുകള്‍ അതത് വില്ലേജ് ഓഫീസുകളില്‍ നിന്ന് അടക്കാറായിരുന്നു പതിവ്. എന്നാല്‍ കേന്ദ്രീകൃത ബില്ലിംഗ് സംവിധാനം നിലവില്‍ വന്നതോടെ ജില്ലാ കലക്ട്രേറ്റില്‍ നിന്ന് ബില്ല് അടക്കണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലാ കലക്ടര്‍ ആവശ്യം അംഗീകരിച്ചെങ്കിലും നടപടിയുണ്ടായില്ല.

കഴിഞ്ഞ മാസത്തെ ബില്ല് അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. കലക്ട്രേറ്റില്‍ നിന്ന് ബില്ല് അടച്ചിട്ടില്ലെന്ന വിവരം അപ്പോഴാണ് വില്ലേജ് ഓഫീസുകളില്‍ അറിയുന്നത്. ഇതേ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍മാര്‍ തന്നെ നേരിട്ട് പണമടക്കുകയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.

250 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close