ബംഗളൂരു: മെഡിക്കല്‍ കോളേജ് സാമ്പത്തിക ക്രമക്കേടില്‍ മുന്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വരയുടെ ബന്ധു വീടുകളിലും റെയ്ഡ്. ബന്ധു വീടുകള്‍ക്കു പുറമേ മറ്റ് സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് മിന്നല്‍ പരിശോധന നടത്തി.
പരമേശ്വരയുടെ സഹോദരന്റെ മകന് ആനന്ദിന്റെയും മറ്റ് ചില ബന്ധുക്കളുടേയും വീടുകളിലാണ് റെയ്ഡ് നടന്നത്. പരമേശ്വര മേലധികാരിയായ സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളേജിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. അന്വേഷണ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ ദിവസം രാവിലെ പരമേശ്വരയുടെ വീട്ടിലും മെഡിക്കല്‍ കോളേജിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ മെഡിക്കല്‍ കോളേജില്‍ സാമ്പത്തിക ക്രമക്കേടുള്ളതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. പരമേശ്വരയുടേത് കൂടാതെ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്.എല്‍ ജലപ്പയുടെ കോലാറിലെ മെഡിക്കല്‍ കോളേജിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്.