കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ അക്രമം തുടരുന്നു. ബരൂയിപ്പൂരില് ഒരു ബിജെപി പ്രവര്ത്തകന് വെടിയേറ്റു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് രാമപ്രസാദ് മൊണ്ടാല്‍ എന്ന വ്യക്തിക്കു നേരെ വെടിയുതിര്‍ത്തത്. പരിക്കേറ്റ രാമപ്രസാദിനെ ബരൂയിപ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
വീടിനു മുന്പില് നില്‍ക്കുകയായിരുന്ന രാമപ്രസാദിനെ പ്രകോപനമില്ലാതെ തൃണമൂല്‍ പ്രവര്‍ത്തകനായ ശ്യാംസുന്ദര്‍ ചക്രബര്‍ത്തി എന്നയാള്‍ വെടിവെക്കുകയായിരുന്നു. ഗുണ്ടാസംഘത്തോടൊപ്പം എത്തിയ ശേഷമാണ് ഇയാള്‍ രാമപ്രസാദിനു നേരെ വെടിയുതിര്‍ത്തത് എന്നാണ് സൂചന. രാമപ്രസാദിനു നേരെയുണ്ടായ ആക്രമണത്തെ ബിജെപി അപലപിച്ചു.
പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ തൃണമൂല്‍ കോണ്‍ഗ്രസ് നിരന്തരം ആക്രമണം അഴിച്ചുവിടുകയാണെന്നും രാമപ്രസാദിനു നേരെയുണ്ടായ ആക്രമണം ദൗര്‍ഭാഗ്യകരമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് സുനീപ് ദാസ് പറഞ്ഞു. അതേസമയം ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന നിലപാടാണ് ശ്യാംസുന്ദര്‍ ആവര്‍ത്തിക്കുന്നത്.