അബുദാബി കേരള സോഷ്യൽ സെന്റർ പ്രശസ്ത സംഗീതജ്ഞൻ വിഷ്ണുദേവ് നമ്പൂതിരി യെ പങ്കെടുപ്പിച്ചുകൊണ്ട് കർണ്ണാട്ടിക് സംഗീതക്കച്ചേരി സംഘടിപ്പിക്കുന്നു. ഒക്ടോബർ 13 ഞായറാഴ്ച രാത്രി 8 നാണ് പരിപാടി. വയലിൻ വാദകൻ എ ജയദേവൻ, മൃദംഗ വിദ്വാൻ കെ. എം. എസ് മണി , ഘട വാദകൻ തൃപ്പൂണിത്തുറ രാധാകൃഷ്ണൻ എന്നിവർ പക്കമേളക്കാരാകും. പ്രവേശനം സൗജന്യമാണ്.