Kerala

മദ്യപിച്ച അയല്‍വാസിയുടെ തല്ലുകൊണ്ട് വീട്ടമ്മക്ക് മരണം

കൊച്ചി: മദ്യപിച്ചെത്തിയ അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ വീട്ടമ്മ മരിച്ചു.ഫോര്‍ട്ടുകൊച്ചി ഈരവേലി ചിറപ്പുറം പരേതനായ ഖാലിദിന്റെ ഭാര്യ ബീവി(55)ആണ് മരിച്ചത്.ഇന്നലെ രാത്രി ഒമ്പതുമണിക്കാണ് സംഭവം.ഫോര്‍ട്ടുകൊച്ചി അമരാവതിയിലെ ബിവറേജിന് സമീപം വാടകവീട്ടിലാണ് സംഭവം നടന്നത്.

അയല്‍വാസിയായ യുവാവ് മദ്യലഹരിയില്‍ ബീവിയുടെ വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് മകന്‍ ഷമീര്‍ പറഞ്ഞു. സംഭവസമയത്ത് ഷമീറിന്റെ ഭാര്യയും രണ്ട്കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ലക്ക്‌കെട്ട് കയറിവന്ന യുവാവ് ബീവിയെ ഇടിക്കുകയും ചവിട്ടുകയും ചെയ്തു.ഇതിനിടെ വീട്ടിലെത്തിയ ഷെമീറിനെയും യുവാവ് ആക്രമിച്ചു.

തളര്‍ന്നുവീണ ബീവിയെ ഫോര്‍ട്ടുകൊച്ചി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഫോര്‍ട്ട്‌കൊച്ചി പോലീസ് കേസ്സ് എടുത്ത് അന്വേഷണമാരംഭിച്ചു.

0 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close