പ്രമുഖ ജീവകാരുണ്യ സംഘടനയായ പ്രതീക്ഷ ഒമാൻ സമൂഹ നന്മയെ മുൻ നിർത്തി സംഘടിപ്പിക്കുന്ന പരിപാടിയാണ് ” മാജിക് ഓഫ് മോട്ടിവേഷൻ” ഷോ. പുതുതലമുറയുടെ പ്രത്യേകിച്ച് ഹൈസ്കൂൾ മുതലുള്ള കുട്ടികളുടെയും, അവരുടെ മാതാപിതാക്കൾ നേരിടുന്ന പ്രശ്നങ്ങൾ, അതിനുള്ള കാരണങ്ങൾ, പ്രതിവിധികൾ എന്നിവയെക്കുറിച്ച് ചർച്ചചെയ്യുന്ന വേദിയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗോപിനാഥ് മുതുകാടുമായി സംവദിക്കുവാനുള്ള അവസരം ലഭിക്കും. 11 വെള്ളിയാഴ്ച വൈകീട്ട് 6 നു റൂവി അൽഫലാജ് ഹോട്ടൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു ച്ചു. ഒമാനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർക്ക് പുറമെ പ്രശസ്ത സിനിമാ നടനും അവാർഡ് ജേതാവുമായ ജോജു ജോർജ്ജ് പങ്കെടുക്കുന്ന ഷോയിൽ പ്രവേശനം സൗജന്യമാണ്