UAE

അബുദാബിയിൽ സാലിക് രജിസ്‌ട്രേഷൻ പിഴയില്ലാതെ പൂർത്തിയാക്കാൻ ഇനി ദിവസങ്ങൾ മാത്രം

ഒക്ടോബർ 15ന് മുൻപ് സാലിക് രജിസ്‌ട്രേഷൻ പിഴയില്ലാതെ പൂർത്തിയാക്കാൻ അബുദാബി ഗതാഗത വകുപ്പ് വാഹന ഉപയോക്താക്കൾക്ക് ശക്തമായ ബോധവത്കരണമാണ് നൽകിവരുന്നത്.ഒക്ടോബർ 15 മുതൽ അബുദാബി നിരത്തുകളിൽ നിലവിൽ വരുന്ന ടോൾ സംവിധാനത്തിൽ
പണമടക്കാതെ കടന്നാൽ വാഹന രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയില്ല. ടോൾ നിരക്കും നിയമലംഘനത്തിന്റെ പിഴയും അടച്ചുതീർത്താൽ മാത്രമേ പിന്നീട് വാഹന രജിസ്‌ട്രേഷൻ നടക്കുകയുള്ളൂ. സ്മാർട്ട് സ്കാനിംഗ് സംവിധാനത്തിലൂടെ വാഹനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനാൽ രജിസ്‌ട്രേഷൻ നടത്താത്ത വാഹനം ടോൾ കടന്നാൽ പിടി വീഴും. ഓരോ വർഷവും വാഹന രജിസ്‌ട്രേഷൻ പുതുക്കേണ്ടതിനാൽ ടോൾ നിരക്ക് നൽകാതെ വാഹനമോടിച്ചാൽ വലിയ പിഴയാവും നിയമ ലംഘകർക്ക് ലഭിക്കുക. അബുദാബി ഷെയ്ഖ് ഖലീഫ ബിൻ സായിദ് പാലം, ഷെയ്ഖ് സായിദ് പാലം, മുസഫ പാലം, അൽ മഖ്ത പാലം എന്നിവിടങ്ങളിലാണ് ഒക്ടോബർ പകുതിയോടെ സാലിക് നിലവിൽ വരിക. അബുദാബി വാഹനങ്ങൾക്ക് സാലിക് രജിസ്‌ട്രേഷൻ സൗജന്യമാണ്. മറ്റ് എമിറേറ്റുകളിലെ വാഹനങ്ങൾക്ക് 100 ദിർഹം ഈടാക്കുമെങ്കിലും 50 ദിർഹം അക്കൌണ്ടിൽ ലഭിക്കും. ഒക്ടോബർ 15ന് ശേഷം രജിസ്റ്റർ ചെയ്യുന്ന അബുദാബി വാഹനങ്ങൾക്ക് 100 ദിർഹമാണ് പിഴ.

0 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close