India

ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടി; പ്രധാനമന്ത്രിക്ക് ചെന്നൈയില്‍ ഊഷ്മള സ്വീകരണം

ചെന്നൈ: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നടക്കാനിരിക്കുന്ന രണ്ടാം അനൗദ്യോഗിക കൂടിക്കാഴ്ചയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയും ഗവര്‍ണര്‍ ബന്‍വാരിലാലും ചേര്‍ന്ന് സ്വീകരിച്ചു.

ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ കൂടിക്കാഴ്ച സഹായിക്കുമെന്ന് മോദി അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ ചൈനീസ് പ്രസിഡന്റിനെ അദ്ദേഹം സ്വാഗതം ചെയ്തു. തമിഴിലും ചൈനീസിലുമാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. ചൈനീസ് പ്രസിഡന്റിനെ തമിഴ്‌നാട് വരവേല്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

ഉച്ചകോടിയുടെ ഭാഗമായി വലിയ സുരക്ഷയാണ് മഹാബലി പുരത്ത് ഒരുക്കിയിരിക്കുന്നത്. 5000 പോലീസുകാര്‍ക്കു പുറമെ നാവികസേന ,തീര സംരക്ഷണ സേന എന്നിവരുടെ യുദ്ധക്കപ്പലുകള്‍ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 800 സുരക്ഷാ ക്യാമറകളാണ് പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്നത്.

701 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close