World

സൗദി തീരത്ത് ഇറാന്റെ എണ്ണ ടാങ്കറില്‍ മിസൈല്‍ ആക്രമണം; തീവ്രവാദി ആക്രമണമെന്ന് ഇറാന്‍

റിയാദ്: സൗദിയിലെ ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്റെ എണ്ണ ടാങ്കറിനു നേരെ മിസൈല്‍ ആക്രമണം. ചെങ്കടലിലൂടെ പോകുകയായിരുന്ന എണ്ണ ടാങ്കറിനു നേരെയാണ് ആക്രമണം നടന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് എണ്ണ കടലിലേക്ക് ഒഴുകുകയും, ടാങ്കറിന് തീപിടിക്കുകയും ചെയ്തതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജിദ്ദയുടെ തീരത്ത് നിന്ന് 69 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്. തീവ്രവാദി ആക്രമണമാണെന്നാണ് ഇറാന്റെ ആരോപണം. ഇറാനിലെ നാഷണല്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ടാങ്കറിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ടാങ്കറിനെ കുറിച്ചുള്ള കൂടുതല്‍ വിവരം ലഭ്യമല്ലെന്ന് സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന യു എസ് നേവി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിക്കാന്‍ സൗദി തയ്യാറായില്ല. ചെങ്കടലും ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെടുന്ന സിയൂസ് കനാല്‍ മേഖലയില്‍ നിലവില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ വ്യക്തമാക്കി.

അതേസമയം, സെപ്റ്റംബറില്‍ സൗദിയുടെ ഏറ്റവും വലിയ എണ്ണ കേന്ദ്രങ്ങളിലും, മെയ് ജൂണ്‍ മാസങ്ങളില്‍ ഗള്‍ഫ് മേഖലകളിലും സ്‌ഫോടനം നടത്തിയതിന് പിന്നില്‍ ഇറാന്‍ ആണെന്ന് നേരത്തെ സൗദി മന്ത്രാലയം ആരോപിച്ചിരുന്നു. യെമനിലെ ഹൂതികള്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നെങ്കിലും ഇറാനാണ് പിന്നിലെന്ന തെളിവുമായി അമേരിക്കയും രംഗത്തെത്തിയിരുന്നു.

454 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close