World

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രിക്ക്

സ്റ്റോക്‌ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിയ്ക്കാണ് 2019ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ഇരുപത് വര്‍ഷമായി തുടരുന്ന എറിത്രിയിലെ അതിര്‍ത്തി തര്‍ക്കങ്ങളുമായി സംബന്ധിച്ച് അബി അഹമ്മദ് എടുത്ത നിലപാടുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

എറിത്രിയുമായുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച അദ്ദേഹം സമാധാനക്കരാര്‍ ഒപ്പിട്ടിരുന്നു. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുവാനും അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കാനും അബി അഹമ്മദ് എടുത്ത നിര്‍ണായക തീരുമാനങ്ങളാണ് അദ്ദേഹത്തെ സമാധാന നൊബേലിന് അര്‍ഹനാക്കിയത്.എത്യോപ്യയിലും എറിത്രിയയിലും സമാധാനം കൊണ്ടുവരാന്‍ ഇരുരാജ്യങ്ങളും ഒപ്പിട്ട സമാധാനകരാറിലൂടെ സാധിച്ചിരുന്നു.

എറിത്രിയന്‍ പ്രസിഡന്റ് ഇസായിസ് അഫ്വേര്‍ക്കിയുമായി ദീര്‍ഘകാലമായി നിലനിന്ന സംഘര്‍ഷത്തിനാണ് അബി അഹമ്മദ് പരിഹാരമുണ്ടാക്കിയത്.സമാധാന നൊബേല്‍ പുരസ്‌കാരത്തിന് സ്വീഡന്‍ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന്റെ പേരുമുണ്ടായിരുന്നെങ്കിലും അബി അഹമ്മദിനെയാണ് ജൂറി അംഗങ്ങള്‍ തെരഞ്ഞെടുത്തത്.

319 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close