കോഴിക്കോട്: കൂടത്തായി കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതികളെ പൊന്നാമറ്റത്തെ തറവാട്ട് വീട്ടിലെത്തിച്ചുള്ള പരിശോധന പൂര്‍ത്തിയായി. പൊന്നാമറ്റത്തു നിന്നും കേസിലെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജോളി, പ്രജുകുമാര്‍, മാത്യു എന്നിവരെയാണ് തെളിവെടുപ്പിനായി പൊന്നാമറ്റത്തെത്തിയത്.
അന്നമ്മയും ടോം ജോസും റോയിയും കൊല്ലപ്പെട്ടത് പൊന്നാമറ്റം വീട്ടില്‍ വെച്ചാണ്. നാല് മണിക്കൂറോളം നീണ്ടു നിന്ന തെളിവെടുപ്പില്‍ കീടനാശിനിയുടേത് എന്ന് സംശയിക്കുന്ന കുപ്പികള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. അന്നാമ്മയ്ക്ക് കീടനാശിനിയും, സിലിക്കും, റോയിക്കും ടോംജോസിനും സയനൈഡ് ആണ് നല്‍കിയതെന്നും ജോളി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. പൊലീസിനൊപ്പം ഫോറന്‍സിക് വിദഗ്ധരും തെളിവെടുപ്പില്‍ പങ്കെടുത്തിരുന്നു.
മാത്യുവിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചത്. സിലിയുടെ മരണം നടന്ന ദന്തല്‍ ക്ലിനിക്കിലും ജോളിയെ എത്തിച്ച് തെളിവെടുപ്പു നടത്തുമെന്നാണ് സൂചന.