ബംഗളൂരു: മെഡിക്കല്‍ കോളേജ് സാമ്പത്തിക ക്രമക്കേടില്‍ മുന്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വരയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ 4.25 കോടി രൂപ കണ്ടെത്തി. പരമേശ്വരയുടെ ബന്ധു വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇത്രയും തുക കണ്ടെത്തിയത്.
പരമേശ്വരയുടേതുള്പ്പെടെ 30ഓളം സ്ഥലങ്ങളിലാണ് ആദായ നകുതി വകുപ്പ് പരിശോധന നടത്തിയത്. പരമേശ്വരയുടെ സഹോദരന്റെ മകന് ആനന്ദിന്റെയും മറ്റ് ചില ബന്ധുക്കളുടേയും വീടുകളിലാണ് റെയ്ഡ് നടന്നത്. പരമേശ്വര മേലധികാരിയായ സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളേജിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.
പരിശോധനയില്‍ മെഡിക്കല്‍ കോളേജില്‍ സാമ്പത്തിക ക്രമക്കേടുള്ളതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. പരമേശ്വരയുടേത് കൂടാതെ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്.എല്‍ ജലപ്പയുടെ കോലാറിലെ മെഡിക്കല്‍ കോളേജിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്. നിലവില്‍ റെയ്ഡ് നടപടികള്‍ പുരോഗമിക്കുകയാണ്.