India

തായ്‌ലന്റിലെ വാഹനാപകടം; ഇന്ത്യക്കാരിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രസഹായം

ഭോപ്പാല്‍: കഴിഞ്ഞ ദിവസം തായ്‌ലന്റില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച ഇന്ത്യക്കാരിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കും. ബന്ധുക്കള്‍ക്ക് ആര്‍ക്കും പാസ്‌പോര്‍ട്ട് ഇല്ലാത്ത സാഹചര്യത്തില്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ സാധിക്കാതെ കുടുംബാംഗങ്ങള്‍ ബുദ്ധിമുട്ടിലായിരുന്നു. മാദ്ധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ക്ക് സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നത്.

മധ്യപ്രദേശ് സ്വദേശിയായ പ്രഗ്യ പലിവാളാണ് തായ്‌ലന്റില്‍ റോഡപകടത്തില്‍ മരിച്ചത്. സോഫ്റ്റ്‌വെയര്‍ എന്‍ഞ്ചിനീയറായ പ്രഗ്യ ഫുക്കറ്റില്‍ നടക്കുന്ന ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനാണ് തായ്‌ലന്റില്‍ എത്തിയത്. മരണ വിവരം അറിഞ്ഞ ഉടനെ സര്‍ക്കാര്‍ ഇക്കാര്യം വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. മൃതദേഹം നിലവില്‍ ഫൂക്കറ്റിലെ പാതോങ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട എല്ലാ നടപടികളും കേന്ദ്ര സര്‍ക്കാര്‍ വേഗത്തില്‍ നടപ്പിലാക്കുന്നുണ്ട്.തായ്‌ലന്റിലെ ഇന്ത്യന്‍ എംബസ്സി എല്ലാ വിധ സഹായങ്ങളും കുടുംബത്തിനായി നല്‍കി വരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു.

113 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close