India

മുണ്ടുടുത്ത് മോദി; നിർണായക കൂടിക്കാഴ്ചയ്ക്ക് വേദിയായി മഹാബലിപുരം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങും തമ്മിലുള്ള കൂടിക്കാഴ്ച്ചക്ക് വേദിയായി ചരിത്ര നഗരമായ മഹാബലിപുരം. കൂടിക്കാഴ്ചയ്ക്ക് വേണ്ടി മുണ്ടുടുത്താണ് പ്രധാനമന്ത്രി മഹാബലിപുരത്തെത്തിയത്. ചൈനീസ് പ്രസിഡന്റിനെ സ്വീകരിക്കാനും അതേ വേഷത്തിൽ തന്നെയായിരുന്നു മോദി എത്തിയത്.

മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങളും അര്‍ജുന ഗുഹയും ക്ഷേത്രങ്ങളും ഇരു നേതാക്കളും സന്ദർശിച്ചു. നേരത്തെ ചെന്നൈയിലെത്തിയെ ഷി ചിന്‍പിങിനെ തമിഴിലും ചൈനീസ് ഭാഷയിലും സ്വാഗതെ ചെയ്തുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

തെരുവുകള്‍ നിറയെ ദൈവങ്ങള്‍ ഉള്ള നാടാണ് മഹാബലിപുരം . പല്ലവ രാജാവായ മാമല്ലന്‍റെ പേരിലാണ് ഈനാട് അറിയപ്പെടുന്നത്. പാണ്ഡവ സംഘത്തിനും പാഞ്ചാലിക്കുമായി ഒരുക്കിയ രഥങ്ങളാണ് പഞ്ചരഥങ്ങൾ. യുധിഷ്ഠിരനായി ഒരു വലിയ രഥവും പാഞ്ചാലിക്കായി ഒരു ചെറിയ രഥവും നകുലനും സഹദേവനുമായി ഒരു രഥവും ഒരുക്കിയിട്ടുണ്ട്. കാവൽ നിൽക്കുന്ന നന്ദികേശനേയും മൃഗരാജാവിനെയും കൂടി ശിൽപമായി കാണാം .ഒറ്റക്കലിൽ തീർത്ത ഏഷ്യയിലെ ഏറ്റവും വലിയ ശില്പവും ഇവിടെത്തന്നെ.

അതിഭീമാകാരമായ പാറയിൽ സർവ്വ ചരാചരങ്ങളെയും കൊത്തിയെടുത്ത ശില്പവുമുണ്ടിവിടെ .അര്‍ജുനന്‍ തപസ്സുചെയ്ത് ശിവഭഗവാനെ പ്രത്യക്ഷപെടുത്തിയെന്നും,ഈ അര്‍ജുനശിവസംഗമം കാണുവാനായി സര്‍വ്വചരാചരങ്ങളും വന്നുനില്‍ക്കുന്ന കല്‍ചിത്രീകരണമാണിതെന്നുമാണ് പറയപ്പെടുന്നത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച സ്ഥലമാണ് മഹാബലിപുരം.

2K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close