ചെന്നൈ: രണ്ടാം ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ഇന്ത്യയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ചിന് പിങ്ങിനെതിരെ ടിബറ്റന്‍ അനുകൂലികളുടെ പ്രതിഷേധം. ഷി ചിന് പിങ്ങിനായി താമസ സൗകര്യം ഒരുക്കിയ ഹോട്ടലിന് മുന്നിലാണ് പ്രതിഷേധവുമായി ടിബറ്റന്‍ അനുകൂലികള്‍ എത്തിയത്.
ടിബറ്റന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഗോമ്പോ ദോണ്ടപ്പിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഐടിസിയുടെ ഗ്രാന്‍ഡ് ചോള ഹോട്ടലിന്റെ മുന്നില്‍ പ്രതിഷേധിച്ചത്. ഇവരെ പോലീസ് അറസ്റ്റു ചെയ്തു.ചെന്നൈ വിമാനത്താവളത്തിലും ടിബറ്റന്‍ അനുകൂലികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ആറ് പ്രതിഷേധക്കാരെയാണ് വിമാനത്തവളത്തില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന് പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കായി വെള്ളിയാഴ്ച ഉച്ചക്കാണ് ചൈനീസ് പ്രസിഡന്റ് ഷി ചിന് പിങ്ങ് മഹാബലിപുരത്തെത്തിയത്. വന്‍ സുരക്ഷയാണ് മഹാബലി പുരത്ത് ഒരുക്കിയിരിക്കുന്നത്.
5000 പോലീസുകാര്‍ക്കു പുറമെ നാവികസേന ,തീര സംരക്ഷണ സേന എന്നിവരുടെ യുദ്ധക്കപ്പലുകള്‍ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 800 സുരക്ഷാ ക്യാമറകളാണ് പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്നത്. ശനിയാഴ്ച നടക്കുന്ന ഇരുവരുടെയും കൂടിക്കാഴ്ചയിലൂടെ ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.