മലപ്പുറം: മാലിന്യം കത്തിക്കുന്നതിനിടയിൽ വെടിമരുന്ന് പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കൊളത്തൂർ അമ്പലപ്പടി കടന്നമ്പറ്റ രാമദാസാണ് മരിച്ചത്. 62 വയസ്സായിരുന്നു. പരിക്കേറ്റ ഇയാൾ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇക്കഴിഞ്ഞ ഒന്നാം തീയതി കൊളത്തൂര്‍ അമ്പലപ്പടിയിലെ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ പഴയസാധനങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. പഴയ സാധനങ്ങൾക്കിടയിൽ ഉത്സവത്തിന്റെ ഭാഗമായി കൊണ്ടുവന്ന വെടിമരുന്ന് ഉൾപ്പെട്ടിരുന്നു. ഇത് പൊട്ടിത്തെറിച്ചായിരുന്നു അപകടം.
അപകടത്തിൽ കൈക്കും വയറിനും ഗുരുതരമായ പൊള്ളലേറ്റിരുന്നു. ഇതാണ് മരണകാരണമായത്.