ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ ശനിയാഴ്ച്ച മുതല്‍ പുനരാരംഭിച്ചേക്കും. പ്രീപെയ്ഡ് മൊബൈലുകള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കശ്മീര്‍ താഴ്വരയിലുള്ള 66 ലക്ഷം മൊബൈല്‍ ഉപഭോക്താക്കളില്‍ 40 ലക്ഷം പേരും പ്രീപെയ്ഡ് കണക്ഷനാണ് ഉപയോഗിക്കുന്നത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമാണ് പ്രദേശത്ത് മൊബൈല്‍ സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഓഗസ്റ്റ് 5 മുതലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ഓഗസ്റ്റ് 17 ഓടെ ലാന്‍ഡ്ലൈന്‍ ഫോണുകള്‍ക്കുള്ള നിയന്ത്രണം ഭാഗികമായി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. സെപ്തംബര്‍ 4 ഓടെ എല്ലാ ലാന്‍ഡ് ലൈന്‍ കണക്ഷനുകളും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കിയിരുന്നു.