UAE

ഓണം കഴിഞ്ഞു മാസം ഒന്ന് പിന്നിട്ടെങ്കിലും അബുദാബിയിലെ ആഘോഷം അവസാനിക്കുന്നില്ല.

ഓണം കഴിഞ്ഞു മാസം ഒന്ന് പിന്നിട്ടെങ്കിലും പ്രവാസ ലോകത്തെ ഓണഘോഷങ്ങൾ തുടരുകയാണ്.മാക്സ് അബുദാബിയുടെ അഭിമുഘ്യത്തിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യ സോഷ്യൽ സെന്ററിൽ നടന്ന  ഓണഘോഷത്തിൽ  സാംസ്കാരിക, വാണിജ്യ രംഗത്തെ പ്രമുഖരടക്കം മൂവാരിയത്തിലേറെപ്പേരാണ് പങ്കെടുത്തത്.അബുദാബിയിലുയരുന്ന ആദ്യ ഹിന്ദുക്ഷേത്രത്തിന്റെ  നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്ന ബോചാസൻ വാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ  സൻസ്ഥയിലെ സ്വാമി അക്ഷറാതിത് മുഖ്യാഥിതിയായായിരുന്നു. മാക്സ് കുടുബാഗങ്ങളുടെ  കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.മാവേലിയുടെ വരവല്പ്‌ ഗൃഹാതുരത്വ ഓർമ്മകളാണ് പ്രവാസികൾക്ക്  സമ്മാനിച്ചത്.തനത് രീതിയിലുള്ള ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു.തുടർച്ചയായ ഇരുപത്തിരണ്ടാമത്  വർഷമാണ് മാക്സ് അബുദാബി ഓണാഘോഷം സംഘടിപ്പിക്കുന്നത്.ഓണാഘോഷത്തിന്റെ ഔദ്യോഗിക മാധ്യമ പങ്കാളി ജനം ടി.വിയായിരുന്നു.

1 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close