സലാലയിലെ “ഹാപ്പി കൻസപ്റ്റ്” ഇവന്റ് മാനേജ്മെന്റിന്റെ ബാനറിൽ “സോപാനം” വാദ്യകലാപീഠത്തിലെ പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങിയ 50 ൽ അധികം കലാകാരന്മാരാണ് ഗുരു അരവിന്ദ് ശേഖരവാര്യരുടെ ശിക്ഷണത്തിൽ സാമ്പ്രദായിക രീതിയിൽ പഞ്ചാരിമേളം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചത്.
പ്രശസ്ത പുല്ലാങ്കുഴൽ കലാകാരനായ രാജേഷ് ചേർത്തല പ്രേക്ഷകരിൽ നാദവിസ്മയം തീർത്തു. ഇൻഡ്യൻ ഒമാനി കലാകാരന്മാർ അവതരിപ്പിച്ച “ഇൻഡോ ഒമാനി ഫ്യൂഷൻ” സ്വദേശികളായ വിശിഷ്ടാതിഥികൾക്കും മറ്റുള്ളവർക്കും വേറിട്ട അനുഭവം തന്നെയായിരുന്നു. നൈഫ് അൽ ഷാൻഫാരി മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ സൈദ് അലി സൈദ് സബാനൂത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സോപാനം വാദ്യകലാപീഠത്തിലെ ശിഷ്യന്മാർ ഗുരുവായ അരവിന്ദ് ശേഖരവാര്യരെ ആദരിച്ചു