ന്യൂഡല്‍ഹി : മലേഷ്യയില്‍ നിന്ന് പാമോയില്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കാനൊരുങ്ങി കേന്ദ്രം. മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി കുറയ്ക്കുകയും, മറ്റ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവരാനും കേന്ദ്രം ഉദ്ദേശിക്കുന്നതായാണ് വിവരം.
ജമ്മു കശ്മീര്‍ വിഷയത്തില്‍ മലേഷ്യന്‍ പ്രസിഡന്റ് യുഎന്നില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണ് മലേഷ്യയില്‍ നിന്നുള്ള വസ്തുക്കളുടെ ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി കുറച്ച് ഇന്തോനേഷ്യ, അര്‍ജന്റീന, യുക്രൈന് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യുമെന്നാണ് സൂചന.
കശ്മീര്‍ ഇന്ത്യ ബലമായി കൈവശപ്പെടുത്തി എന്നായിരുന്നു മലേഷ്യന്‍ പ്രസിഡന്റ് മഹാതിര്‍ മുഹമ്മദ് യുഎന്നില്‍ നടത്തിയ പരാമര്‍ശം. ഇന്ത്യ പാകിസ്ഥാനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചെങ്കിലേ കശ്മീര്‍ വിഷയം പരിഹരിക്കാന്‍ കഴിയുകയുള്ളൂ എന്നും മുഹമ്മദ് പറഞ്ഞിരുന്നു.