India

മോദി- ഷി ജിന്‍പിങ് രണ്ടാം വട്ട കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായുള്ള രണ്ടാംവട്ട കൂടിക്കാഴ്ച ഇന്ന്. ഫിഷര്‍മാന്‍ കോവ് റിസോര്‍ട്ടില്‍ ഇന്ന് നടക്കുന്ന കൂടിക്കാഴചയില്‍ ഭീകരവാദം, ധനസഹായം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ചര്‍ച്ചയ്ക്ക് ശേഷം ഉച്ചഭക്ഷണത്തോടെ ചൈനീസ് പ്രസിഡന്റ് തിരികെ പോകും.

രണ്ട് ദിവസത്തെ അനൗദ്യോഗിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് ചൈനീസ് പ്രസിഡന്റ ഷി ജിന്‍പിങ്് ഇന്ത്യയിലെത്തിയത്. ചെന്നൈ വിമാനത്താവളത്തിലെത്തിയ ഷി ജിന്‍പിങിനെ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ സ്വീകരിച്ചു.

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ രാവിലെ 11. 30 ഓടെ തന്നെ നരേന്ദ്ര മോദി ചെന്നെയില്‍ എത്തിയിരുന്നു. ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയും ഗവര്‍ണര്‍ ബന്‍വാരിലാലും ചേര്‍ന്നാണ് സ്വീകരിച്ചത്.

കൂടിക്കാഴ്ചയ്ക്ക് വേണ്ടി മുണ്ടുടുത്താണ് പ്രധാനമന്ത്രി മഹാബലിപുരത്തെത്തിയത്. ചൈനീസ് പ്രസിഡന്റിനെ സ്വീകരിക്കാനും അതേ വേഷത്തില്‍ തന്നെയായിരുന്നു മോദി എത്തിയത്. മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങളും അര്‍ജുന ഗുഹയും ക്ഷേത്രങ്ങളും ഇരു നേതാക്കളും സന്ദര്‍ശിച്ചു. പിന്നീട് അമ്പലത്തില്‍ നടന്ന സാംസ്‌ക്കാരിക സമ്മേളനത്തിലും ഇരു നേതാക്കളും പങ്കെടുത്തു.

ഉച്ചകോടിയുടെ ഭാഗമായി വലിയ സുരക്ഷയാണ് മഹാബലി പുരത്ത് ഒരുക്കിയിരിക്കുന്നത്. 5000 പോലീസുകാര്‍ക്കു പുറമെ നാവികസേന ,തീര സംരക്ഷണ സേന എന്നിവരുടെ യുദ്ധക്കപ്പലുകള്‍ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 800 സുരക്ഷാ ക്യാമറകളാണ് പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്നത്.

216 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close