പാറ്റ്ന: ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയതിനെ തുടര്‍ന്ന് യുവാവ് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ബിഹാറിലെ പൂര്‍ണിയ സ്വദേശി സത്യം സിന്‍ഹയാണ് പോലീസുമായുള്ള വാക്ക് തര്‍ക്കത്തിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിനെ തുടര്‍ന്ന് ട്രാഫിക് പോലീസ് സത്യം സിന്‍ഹയെ പിടിച്ചിരുന്നു. നിലവിലെ പുതിയ മോട്ടോര്‍ വാഹന പിഴ പ്രകാരം 2000 രൂപയാണ് പിഴ ചുമത്തിയത്.പിഴ ഒഴിവാക്കണമെന്നും തന്റെ പക്കല്‍ പണമില്ലെന്നും സിന്‍ഹ പോലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ട്രാഫിക് പോലീസ് സിന്‍ഹയുടെ ആവശ്യം അംഗീകരിച്ചില്ല.
തുടര്‍ന്നുണ്ടായ വഴക്കിനിടെ കൈയ്യില്‍ കരുതിയ പെട്രോള്‍ യുവാവ് സ്വന്തം ശരീരത്തില്‍ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു. ഉടന്‍തന്നെ പോലീസ് ഇടപ്പെട്ട് സിന്‍ഹയെ പിന്തിരിപ്പിച്ചു. ഇയാളെ പിന്നീട് ലോക്കല്‍ പോലീസിന് കൈമാറി.