India

ഭീകരാക്രമണ ഭീഷണി; പത്താന്‍കോട്ടില്‍ തിരച്ചില്‍, പഞ്ചാബില്‍ സുരക്ഷ ശക്തമാക്കി

അമൃത്‌സര്‍: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് പഞ്ചാബ് അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പത്താന്‍കോട്ട്, ഗുരുദാസ്പൂര്‍ ജില്ലകളിലാണ് പോലീസ് സുരക്ഷ ശക്തമാക്കിയത്.

പഞ്ചാബ് പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജലന്ധറില്‍ ചേര്‍ന്ന യോഗത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. വ്യോമ-കര-നാവിക സേനാ പ്രതിനിധികളും അതിര്‍ത്തി സുരക്ഷസേന, എന്‍ഐഎ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

എ.ഡിജിപിമാരായ ഈശ്വര്‍ സിംഗ്, രാകേഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ 5000-ത്തോളം പോലീസുകാരാണ് അതിര്‍ത്തി ജില്ലകളില്‍ തിരച്ചില്‍ നടത്തുന്നത്. നേരത്തെ അഞ്ഞൂറോളം ഭീകരര്‍ പാക് അധീന കശ്മീരിലെ കേന്ദ്രങ്ങളില്‍ നിന്ന് ജമ്മു കശ്മീര്‍ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു.

കൂടാതെ പാക് സഹായത്തോടെ ജമ്മുകശ്മീരില്‍ കടന്നു കൂടിയ മുന്നൂറോളം ഭീകരര്‍ സംസ്ഥാനത്ത് ഉണ്ടെന്നും അവര്‍ നാട്ടുകാരുമായി ചേര്‍ന്ന് കലാപങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും ഉത്തരമേഖലാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കാനും, തിരച്ചില്‍ നടത്താനും ഉത്തരവിട്ടത്.

224 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close