വാഷിങ്ങ്ടണ്‍: യുഎസ് ആക്ടിങ് ആഭ്യന്തര സുരക്ഷ സെക്രട്ടറി കെവിന് മാക് അലീന് രാജിവച്ചു. ഇതോടെ ട്രംപ് ഭരണകൂടത്തില്‍ നിന്നും ഒരു ഉന്നത ഉദ്യോഗസ്ഥന് കൂടി പടിയിറങ്ങി. കഴിഞ്ഞ ദിവസം ട്രംപ് കെവിന്റെ രാജി സംബന്ധിച്ച് ട്വീറ്റിലൂടെ അറിയിച്ചിരുന്നു.
“മാക് അലീന് കുറച്ചു നാള് കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് അദ്ദേഹം രാജിവെക്കാന്‍ തയ്യാറാവുകയാണ്”. തുടര്‍ന്ന് കെവിന് രാജിവെച്ചതിനു ശേഷം അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. “അഭിനന്ദനങ്ങള്‍, കെവിന് നന്നായി അദ്ദേഹത്തിന്റെ ജോലി ചെയ്തു”. അടുത്ത ആഴ്ച തന്നെ പുതിയ ആക്ടിങ് സെക്രട്ടറി ജോലിയില്‍ പ്രവേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
….Congratulations Kevin, on a job well done! I will be announcing the new Acting Secretary next week. Many wonderful candidates!
— Donald J. Trump (@realDonaldTrump) October 11, 2019
ട്രംപ് അധികാരമേറ്റതിനു ശേഷം പുറത്ത് പോകുന്ന നാലമത്തെ ആഭ്യന്തര സുരക്ഷാ ആക്ടിങ് സെക്രട്ടറിയാണ് കെവിന്. പതിനെട്ടു മാസം ഭരിച്ചിരുന്ന ക്രിസ്ജെന് നീല്സണിനു പകരമാണ് കെവിന് മാക് അലീന് ആക്ടിങ് സെക്രട്ടറിയായി ജോലിയില്‍ പ്രവേശിച്ചത്. വെറും നാലു മാസങ്ങള്‍ക്ക് ശേഷം കെവിന് ട്രംപിന്റെ ഭരണകൂടത്തില്‍ നിന്നും പടിയിറങ്ങുകയായിരുന്നു.
മെക്സിക്കന്‍ അതിര്‍ത്തി വഴിയുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയുക എന്ന ലക്ഷ്യത്തോടെയുള്ള ട്രംപിന്റെ നീക്കങ്ങള്‍ക്ക് പൂര്‍ണ പിന്തുണ കെവിന് നല്‍കിയിരുന്നു. ആക്ടിങ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നതിനു മുമ്പ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ കമ്മീഷണറായിരുന്നു കെവിന്.
I want to thank the President for the opportunity to serve alongside the men and women of the Department of Homeland Security. With his support, over the last 6 months, we have made tremendous progress mitigating the border security and humanitarian crisis we faced this year… pic.twitter.com/A4rTcZgJKF
— Acting Sec. Kevin McAleenan (@DHSMcAleenan) October 12, 2019
ആഭ്യന്തര സുരക്ഷാ വകുപ്പിലെ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കുമൊപ്പം സേവനം അനുഷ്ഠിക്കാന്‍ സാധിച്ചതില്‍ താന്‍ ഒരുപാട് സന്തോഷിക്കുന്നുവെന്ന് കെവിന് ട്വീറ്റ് ചെയ്തു.