മാമല്ലപുരം: പ്രഭാതസവാരിക്കൊപ്പം മാമല്ലപുരത്തെ ബീച്ചില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിച്ച് പ്രധാനമന്ത്രി. ഫിഷര്‍മാന്‍ കോവ് റിസോര്‍ട്ടിനു സമീപത്തുള്ള ബീച്ചില്‍ പ്ലോഗിങ് എക്സര്‍സൈസിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. അരമണിക്കൂറോളം അദ്ദേഹം ബീച്ചില്‍ ചിലവഴിച്ചു. നടത്തത്തിനിടെ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹോട്ടലിലെ പ്രതിനിധിക്ക് മോദി പിന്നീട് കൈമാറുകയും ചെയ്തു.
പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്ക് വെച്ചത്. തങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കുന്നതിനോടൊപ്പം പൊതുസ്ഥലങ്ങള്‍ കൂടി വൃത്തിയാണെന്ന് ഉറപ്പാക്കണമെന്ന് വീഡിയോ പങ്ക് വെച്ച് പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
Plogging at a beach in Mamallapuram this morning. It lasted for over 30 minutes.
Also handed over my ‘collection’ to Jeyaraj, who is a part of the hotel staff.
Let us ensure our public places are clean and tidy!
Let us also ensure we remain fit and healthy. pic.twitter.com/qBHLTxtM9y
— Narendra Modi (@narendramodi) October 12, 2019
പ്ലോഗിങിന്റെ പ്രചരണം ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയ റിപ്പുദാമന്‍ ബെല്വിയുടെ പരിശ്രമത്തെ അദ്ദേഹം പ്രശംസിച്ചു. വിദേശ രാജ്യങ്ങളില്‍ പ്ലോഗിങ് ഉണ്ടെങ്കിലും ഇന്ത്യയില്‍ കുറവാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയില്‍ പ്ലോഗിങിനെ കൂടുതല്‍ പ്രോത്സഹിപ്പിച്ചത് ബെല്വിയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Refreshing walk and exercises in Mamallapuram, along the scenic coast. pic.twitter.com/UjUq8FbVAv
— Narendra Modi (@narendramodi) October 12, 2019
പ്രഭാതസവാരിക്കിടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുക വിദേശങ്ങളില്‍ പതിവാണ്. ഇതിനെ പ്ലോഗിങ് എക്സര്‍സൈസ് എന്നാണ് അറിയപ്പെടുന്നത്. ആരോഗ്യമുള്ള ശരീരവും വൃത്തിയുള്ള പരിസരവും എന്നതാണ് പ്ലോഗിങ്ങ് എക്സര്‍സൈസ് കൊണ്ട് അര്‍ഥമാക്കുന്നത്. 2016-ല്‍ സ്വീഡനിലായിരുന്നു ഇതിന്റെ തുടക്കം. ഒരു സംഘടന പ്രവര്‍ത്തനമായിട്ടായിരുന്നു സ്വീഡനില്‍ പ്ലോഗിങ് ആരംഭിച്ചത്.