India

കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നതായി വിവരം; എഐസിസി കാഷ്യറായ മലയാളിയുടെ വീട്ടില്‍ റെയ്ഡ്

എറണാകുളം: എഐസിസിയുടെ സാമ്പത്തിക ഇടപാടുകളില്‍ കൃത്രിമം നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് എഐസിസി കാഷ്യറായ മലയാളിയുടെ വീട്ടില്‍ റെയ്ഡ്. ചോറ്റാനിക്കര സ്വദേശി മാത്യൂസ് വര്‍ഗ്ഗീസിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.

എഐസിസിയുടെ സാമ്പത്തിക ഇടപാടുകളില്‍ വന്‍ കൃത്രിമത്വം നടന്നതായും, കള്ളപ്പണ ഇടപാടുകള്‍ നടന്നതായുമുള്ള വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക സംഘം എത്തി റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാല് മണിക്ക് ആരംഭിച്ച പരിശോധന ഇന്നും തുടരുകയാണ്.

കഴിഞ്ഞ അമ്പതു വര്‍ഷക്കാലമായി എഐസിസിയുടെ പ്രധാന സാമ്പത്തിക ഇടപാടുകളുടെ ചുമതല വഹിക്കുന്നത് മാത്യൂസാണ്. അഞ്ചു ലക്ഷത്തില്‍ കൂടുതലുള്ള സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത് മാത്യൂസാണ്. ഇയാള്‍ ഡല്‍ഹിയിലാണ് താമസം.

വന്‍ സമ്പത്തിക ക്രമക്കേട് നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് ഹൈദരാബാദിലും, ഡല്‍ഹിയിലെ മേഘാ കണ്‍സ്ട്രക്ഷനിലും അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചടയായാണ് മാത്യൂസിന്റെ വീട്ടിലും പരിശോധന നടത്തിയത്.

223 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close