India

കൂടിക്കാഴ്ച നടത്താൻ സമയമില്ല; ഇടത് നേതാക്കളുടെ അപേക്ഷ ചൈനീസ് പ്രസിഡന്റിന്റെ ഓഫീസ് തള്ളി

ന്യൂഡൽഹി: ഉച്ചകോടിക്ക് എത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച്ച നടത്താനുള്ള ഇടത് നേതാക്കളുടെ ശ്രമം വിഫലമായി. കൂടിക്കാഴച്ചയ്ക്ക് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ സമയം ചോദിച്ചെങ്കിലും പ്രസിഡന്റിന്റെ  ഓഫീസ് അനുമതി നല്‍കിയില്ല.

ഉച്ചകോടിയ്ക്ക് വേണ്ടി ഇന്നലെയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തിയത്. രണ്ട് ദിവസം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്കും ചർച്ചകൾക്കും ശേഷം ഇന്നാണ് അദ്ദേഹം മടങ്ങിയത്.

ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയ രണ്ടാം അനൗദ്യോഗിക ഉച്ചകോടിയിലേക്കുള്ള വന്‍ വരവേല്‍പ്പിന് നന്ദി അറിയിക്കുന്നതായി ഷി ജിൻപിങ് പറഞ്ഞു. മഹാബലിപുരത്ത് തനിക്ക് ലഭിച്ചത് അവിസ്മരണീയമായ അനുഭവമാണ്. ഇത് ഒരിക്കലും മറക്കാനാവില്ലെന്നും ഷി പറഞ്ഞു. ഉച്ചഭക്ഷണത്തിന് ശേഷമാണ് ചൈനീസ് പ്രസിഡന്റ് മടങ്ങിയത്.

2K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close