ബംഗളൂരു; കോണ്‍ഗ്രസ്സ് നേതാവും കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രിയുമായ ജി പരമേശ്വരയുടെ പേഴ്സണല്‍ അസിസ്റ്റന്റിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ബംഗളൂര് സ്വദേശി രമേശ് കുമാറാണ് മരിച്ചത്. ബംഗളൂരുവിലെ ജ്ഞാന ഭാരതിയിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
മെഡിക്കല്‍ കോളേജ് സാമ്പത്തിക ക്രമക്കേടില്‍ ജി.പരമേശ്വരയുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ 4.25 കോടി രൂപ കണ്ടെത്തിയിരുന്നു. പരമേശ്വരയുടേതുള്പ്പെടെ 30ഓളം സ്ഥലങ്ങളിലാണ് ആദായ നകുതി വകുപ്പ് പരിശോധന നടത്തിയത്.
പരമേശ്വരയുടെ സഹോദരന്റെ മകന് ആനന്ദിന്റെയും മറ്റ് ചില ബന്ധുക്കളുടേയും വീടുകളിലാണ് റെയ്ഡ് നടന്നത്. പരമേശ്വര മേലധികാരിയായ സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളേജിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. പരിശോധനയില്‍ മെഡിക്കല്‍ കോളേജില്‍ സാമ്പത്തിക ക്രമക്കേടുള്ളതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.