മഞ്ചേശ്വരം; മഞ്ചേശ്വരത്ത് വിശ്വാസ കാര്യത്തില്‍ സന്ധി ചെയ്ത് മുഖ്യമന്ത്രിപിണറായി വിജയന്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ശങ്കര്‍ റായ് കപട വിശ്വാസിയല്ല, വിശ്വാസി തന്നെയെന്നും വിശ്വാസികളെ പ്രതിനിധികരിച്ച് ഒരാള്‍ നിയമസഭയില്‍ എത്തുന്നതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഹിന്ദുവിന്റെ അട്ടിപ്പേറവകാശം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആരെങ്കിലും നല്‍കിയിട്ടുണ്ടോയെന്നും അദ്ദേഹത്തിന്റെ കപട ഹിന്ദു പരാമര്‍ശം അല്‍പ്പത്തരമാണെന്നും പിണറായി പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ചെന്നിത്തല വര്‍ഗീയ കാര്‍ഡിറക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയില്‍ ഉള്‍പ്പെടെ വിശ്വാസികള്‍ക്ക് മുറിവേല്‍പ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ കളം മാറ്റി ചവിട്ടുകയാണ്.
ഭാഷാ ന്യൂനപക്ഷങ്ങളുടെയും ഹിന്ദുവിശ്വാസികളുടെയും വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് എം.ശങ്കര്‍ റായിയെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്ന പ്രതിപക്ഷ
ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ശങ്കര്‍ റായ് കപട വിശ്വാസിയാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് കപട വിശ്വാസിയല്ല വിശ്വസി തന്നെയെന്ന് മുഖ്യമന്ത്രി മറുപടി നല്കി.