കോഴിക്കോട്; സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതകത്തില്‍ അന്വേഷണം നടത്താന്‍ എസ് പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം നാളെ എത്തും. ഡോക്ടര്‍മാരും ഫോറന്‍സിക്ക് വിദഗ്ധരും ഉള്‍പ്പെടുന്ന സംഘമാണ് നാളെ എത്തുക. ഇവരുടെ പരിശോധനയ്ക്ക് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേയ്ക്ക് പരിശോധനയ്ക്കയക്കുന്ന കാര്യം തീരുമാനിക്കുക. ഫോറന്‍സിക്ക് വിദഗ്ധരുമായി ഡിജിപി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം കൂടത്തായിലെ കൊലപാതക പരമ്പര ഏറെ വെല്ലുവിളി ഏറിയതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആറ് കൊലപാതകങ്ങളില്‍ ഓരോന്നും പ്രത്യേകമായി അന്വേഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊന്നാമറ്റത്തെ വീട് സന്ദര്‍ശിച്ച ശേഷം വടകര എസ് പി ഓഫീസില്‍ എത്തി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബെഹ്റ.
കേസില്‍ തെളിവുകള്‍ കണ്ടെത്തുക എന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നാണ്. ഇതിന് കാരണം കൊലപാതകങ്ങള്‍ തമ്മിലുള്ള ഇടവേളകള്‍ ആണ്. 17 വര്‍ഷം മുന്‍പാണ് ആദ്യ കൊലപാതകം നടക്കുന്നത്. അവസാനത്തെ ആകട്ടെ മൂന്നു വര്‍ഷം മുന്‍പും. അതുകൊണ്ടു തന്നെ കേസില്‍ ദൃക്സാക്ഷികള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.